chenni

ക​ണ്ണൂ​ർ​:​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മു​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ശി​വ​ശ​ങ്ക​റി​നെ​ ​അ​ഞ്ചാം​ ​പ്ര​തി​യാ​യി​ ​അ​റ​സ്റ്റു​ചെ​യ്ത​തോ​ടെ​ ​അ​ന്വേ​ഷ​ണം​ ​മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്ക് ​നീ​ങ്ങു​മെ​ന്നും​ ​മു​ഖ്യ​പ്ര​തി​യാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​മാ​റു​മെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​രാ​ജി​ ​ആ​വ​ശ്യ​പ്പെ​ട്ട് ​കേ​ര​ള​പ്പി​റ​വി​ ​ദി​ന​മാ​യ​ ​ന​വം​ബ​ർ​ ​ഒ​ന്നി​ന് ​യു.​ഡി.​എ​ഫ് ​വ​ഞ്ച​നാ​ദി​നം​ ​ആ​ച​രി​ക്കു​മെ​ന്ന് ​ക​ണ്ണൂ​ർ​ ​പ്ര​സ്‌​ക്ല​ബി​ൽ​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു. നി​യ​മ​പ​ര​മാ​യും​ ​ധാ​ർ​മ്മി​ക​മാ​യും​ ​മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​ന​ത്തി​രി​ക്കാ​ൻ​ ​പി​ണ​റാ​യി​ക്ക് ​യോ​ഗ്യ​ത​യി​ല്ല.​ ​ജ​ന​വി​കാ​രം​ ​മാ​നി​ച്ച് ​രാ​ജി​വ​യ്ക്ക​ണം.​ ​മു​ഖ്യ​മ​ന്ത്രി​ ​തു​ട​ക്കം​ ​മു​ത​ൽ​ ​ശി​വ​ശ​ങ്ക​റി​നെ​ ​സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​നഃ​സാ​ക്ഷി​ ​സൂ​ക്ഷി​പ്പു​കാ​ര​നാ​യ​തു​കൊ​ണ്ടാ​ണ് ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും​ ​മാ​റ്റാ​തി​രു​ന്ന​ത്.​ ​നേ​ര​ത്തെ​ ​പ​റ​ഞ്ഞ​തൊ​ന്നും​ ​ഓ​ർ​മ്മ​യി​ല്ലെ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​യു​ന്ന​ത്.​ ​സ്വ​പ്ന​യെ​ ​അ​റി​യി​ല്ലെ​ന്നാ​ണ് ​ആ​ദ്യം​ ​പ​റ​ഞ്ഞ​ത്.​ ​ആ​റ് ​ത​വ​ണ​ ​മു​ഖ്യ​ന്ത്രി​യെ​ ​ക​ണ്ടെ​ന്നാ​ണ് ​സ്വ​പ്ന​യു​ടെ​ ​മൊ​ഴി.​ ​ ഇ​തി​ന്റെ​ ​തെ​ളി​വ് ​പു​റ​ത്തു​വ​രാ​തി​രി​ക്കാ​നാ​ണ് ​സി.​സി.​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ന​ശി​പ്പി​ച്ച​ത്.​ ​സ്വ​പ്ന​യു​ടെ​ ​മൊ​ഴി​ ​വ​ന്ന​പ്പോ​ൾ​ ​മാ​ത്ര​മാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന് ​സ്വ​പ്ന​യെ​ ​ക​ണ്ട​ത് ​ഓ​ർ​മ​ ​വ​ന്ന​ത്.​