
സമ്പർക്കം 387 രോഗമുക്തി 379
കണ്ണൂർ: ജില്ലയിൽ ഇന്നലെ 419 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 387 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ആറ് പേർ വിദേശത്തു നിന്നും 10 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരും 16 പേർ ആരോഗ്യ പ്രവർത്തകരുമാണ്.
ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 24,109 ആയി. ഇവരിൽ 379 പേർ ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 18,374 ആയി. ചികിത്സയിലുള്ള 5079 പേരിൽ 4092 പേർ വീടുകളിലും ബാക്കി 987 പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമാണ്.
ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 19,537 പേരാണ്. ഇതിൽ 18,368 പേർ വീടുകളിലും 1169 പേർ ആശുപത്രികളിലുമാണ്.ഇതുവരെ 2,04,137 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2,03,740 എണ്ണത്തിന്റെ ഫലം വന്നു. 397 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.