ഇരിട്ടി: ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒളിവിൽപോയ പ്രതിയെ ആറളം പൊലീസ് അറസ്റ്റുചെയ്തു. അടക്കത്തോട് വാളുമുക്ക്‌ കോളനിയിലെ കെ.എസ്. ബോബസിനെ (24) ആണ് ആറളം സ്റ്റേഷൻ ഇൻസ്‌പെക്ടർ സുധീർ കല്ലനും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ ജൂലായിലായിരുന്നു കേസിനാസ്പദമായ സംഭവം.
തുടർന്ന് ആറളം ഫാം, മാനന്തവാടി, പുൽപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ഒഴിവിൽ കഴിയുകയായിരുന്ന പ്രതിയെ അടക്കാത്തോട് വാളുമുക്ക്‌ കോളനിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്യുന്നത്. ആറളം സ്റ്റേഷൻ ഇൻസ്‌പെക്ടർ സുധീർ കല്ലനെ കൂടാതെ എ.എസ്.ഐ അബ്ദുൾ നാസർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സിബി, സിവിൽ പൊലീസ് ഓഫീസർ നിബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.