കാസർകോട്: ഗുരുതരമായ കൊവിഡ് ബാധിച്ച് സുഖപ്പെട്ടവരുടെ തുടർചികിത്സയ്ക്കായി കാസർകോട് ജനറൽ ആശുപത്രിയിൽ 'പോസ്റ്റ് കൊവിഡ് ക്ലിനിക്ക് ' ആരംഭിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. രാജാറാം ഉദ്ഘാടനം ചെയ്തു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 12 മണി വരെയാണ് പരിശോധന നടത്തുന്നത്.
ആശുപത്രിയിലെ ജനറൽ മെഡിസിൻ കൺസൽറ്റന്റ് മാരായ ഡോ. എം. കുഞ്ഞിരാമൻ, ഡോ. എം. കൃഷ്ണനായക്, ഡോ. സി.എച്ച്. ജനാർദ്ദനനായ്ക് എന്നിവരാണ് രോഗികളെ പരിശോധിക്കുന്നത്.
സി കാറ്റഗറി ആയി ചികിത്സിക്കപ്പെട്ട രോഗികൾക്കാണ് തുടർ പരിശോധനയും ചികിത്സയുമാണ് പോസ്റ്റ് കൊവിഡ് ക്ലിനിക്കിലൂടെ നൽകുന്നത്. പരിശോധനയ്ക്കു വരുന്നവർ ഡിസ്ചാർജ് കാർഡ് കൊണ്ടുവരേണ്ടതാണെന്നും കൂടാതെ രോഗം ബാധിച്ച് സുഖം പ്രാപിച്ച ആരോഗ്യ പ്രവർത്തകരെയും പരിശോധിക്കും. ഗവേഷണാവശ്യങ്ങൾക്കു വേണ്ടി ക്ലിനിക്കിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റെ പിന്നിട് നിയമിക്കുമെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ വയനാട് ജില്ലയിൽ മാത്രമാണ് പോസ്റ്റ് കൊവിഡ് ക്ലിനിക്ക് ആരംഭിച്ചിട്ടുള്ളത്.