കണ്ണൂർ: മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ്സയുടെ സ്മരണയ്ക്കായി വിവിധ കലാസാംസ്‌ക്കാരിക സാമൂഹ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിന് എരഞ്ഞോളി മൂസ്സ ഫൗണ്ടേഷൻ രൂപീകരിച്ച് പ്രവർത്തനമാരംഭിക്കുന്നു. ഫൗണ്ടേഷന്റെ ഓഫീസ് യോഗശാല റോഡിലുള്ള സഫിയ കോംപ്ലക്‌സിൽ നാളെ രാവിലെ 11ന് ചെയർമാൻ കണ്ണൂർ ഷെരീഫ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കണ്ണൂർ ഷെരീഫ്, നവാസ് കച്ചേരി, നസീർ മൂസ എന്നിവർ സംബന്ധിച്ചു.