കാസർകോട്: ജില്ലക്ക് അനുവദിച്ച വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലി (എം.എ.സി.ടി)ന്റെ പ്രവർത്തനം വിദ്യാനഗറിലെ ജില്ലാ കോടതി കെട്ടിടത്തിലും പോക്‌സോ കോടതി ഹൊസ്ദുർഗ് കോടതിവളപ്പിലുള്ള ബാർ അസോസിയേഷൻ കെട്ടിടത്തിലും നവംബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഹൈക്കോടതി ജഡ്ജ് എം.എ ഷഫീഖ് അദ്ധ്യക്ഷത വഹിക്കും. നിയമമന്ത്രി എ.കെ ബാലൻ, ജില്ലയുടെ ചുമതല വഹിക്കുന്ന ഹൈക്കോടതി ജഡ്ജ് അമിത് റാവൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.എച്ച് പഞ്ചപകേശൻ, ജില്ലാ അഡീഷണൽ സെഷൻസ് (രണ്ട്) ജഡ്ജ് രാജൻ തട്ടിൽ, ജില്ലാ അഡീണൽ സെഷൻസ് (മൂന്ന്) ജഡ്ജ് ടി.കെ നിർമല, കാസർകോട് ഡി.എൽ.എസ്.എ സെക്രട്ടറി ശുഹൈബ്, കാസർകോട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എ.സി അശോക് കുമാർ, സെക്രട്ടറി അഡ്വ. കരുണാകരൻ നമ്പ്യാർ സംബന്ധിച്ചു.