കാസർകോട്: പെരിയയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രകടനം നടത്തിയതിന് പിന്നാലെ ഐ.എൻ.ടി.യു.സി നേതാവിന് ഇന്റർനെറ്റ് കോളിലൂടെ വധഭീഷണി. ഐ.എൻ.ടി.യു.സി പുല്ലൂർ-പെരിയ മണ്ഡലം പ്രസിഡന്റും പെരിയയിലെ ഓട്ടോഡ്രൈവറുമായ ലക്ഷ്മിനാരായണനെയാണ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ബേക്കൽ പൊലീസിന് നൽകിയ പരാതി സൈബർ സെല്ലിന് കൈമാറി. ഞങ്ങളുടെ നേതാവിന്റെ കോലം കത്തിക്കുമോ എന്ന് ചോദിച്ചാണ് ഭീഷണി മുഴക്കിയതെന്ന് ലക്ഷ്മിനാരായണൻ പരാതിയിൽ പറയുന്നു.