കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി എല്ലാ രോഗികൾക്കുമായി പൂർവ്വസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസിനു മുമ്പിൽ ആരംഭിക്കുന്ന അനിശ്ചികാല നിരാഹാര സമരം എഴുത്തുകാരൻ എം.എൻ കാരശ്ശേരി ഉദ്ഘാടനം ചെയ്യും. ഡോ. അംബികാസുതൻ മാങ്ങാട് മുഖ്യാതിഥിയായിരിക്കും. ജില്ലാ ആശുപത്രിയെ പഴയ പോലെ പ്രവർത്തിപ്പിക്കാൻ അധികൃതർ ഇച്ഛാശക്തി കാണിച്ച് പാവപ്പെട്ടവരെ തെരുവിലിറക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് ജനകീയകർമ്മ സമിതി ആവശ്യപ്പെട്ടു.
യോഗത്തിൽ ചെയർമാൻ സി. യൂസഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ ജയ മംഗലത്, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, ടി. മുഹമ്മദ് അസ്ലം, സി.എ. പീറ്റർ, നാസർ കൊട്ടിലങ്ങാട്, ഫൈസൽ ചേരക്കാടത്, സിജോ അമ്പാട്ട്, രാജേന്ദ്രകുമാർ പി.വി ,ടി. അസീസ്, സി.കെ. ആസീഫ്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, പവിത്രൻ തോയമ്മൽ സംസാരിച്ചു