
കാസർകോട് ജില്ലയിൽ 133 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 130 പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18484 ആയി.ചികിത്സയിലുണ്ടായിരുന്ന 148 പേർക്ക് നെഗറ്റീവായി.
ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4693 പേർ
വീടുകളിൽ 4092 പേരും സ്ഥാപനങ്ങളിൽ 601 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 4693 പേരാണ്. സെന്റിനൽ സർവ്വേ അടക്കം ഇന്ന് 786 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 180 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.പുതിയതായി 187 പേരെ കൂടി ആശുപത്രികളിലും കൊവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.
ഇതുവരെ
രോഗബാധ 18484
ഭേദമായത് 16576
നിരീക്ഷണം 4693
ചികിത്സയിൽ 1722