പഴയങ്ങാടി: റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ മലബാർ കൈപ്പാട് ഫാർമേഴ്‌സ് സൊസൈറ്റിയുടെ ഭാഗമായുള്ള കാർഷിക കർമ്മസേനയുടെ പ്രവർത്തന ഉദ്ഘാടനവും, കാർഷിക-ഭക്ഷ്യ ഉത്പന്നങ്ങളുടെ വിതരണ ഉദ്ഘാടനവും ഇന്ന് രാവിലെ 10:30ന് ടി.വി രാജേഷ് എം.എൽ.എ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .ചെറുകുന്ന് താവത്താണ് കേന്ദ്രം ആരംഭിക്കുന്നത്. യന്ത്രവൽക്കരണം ഉൾപ്പെടെയുള്ള വിവിധ കൃഷിപ്പണികൾ ഏറ്റെടുക്കുക, കൈപ്പാട് പച്ച നെല്ല് ശേഖരിക്കുക, കാർഷിക പരിശീലനങ്ങൾ നൽകുക എന്നിവയാണ് പ്രധാന ലക്ഷ്യം. വാർത്താസമ്മേളനത്തിൽ കാർഷിക സർവകലാശാല അസോസിയേറ്റ് ഡയറക്ടർ ഡോ. ടി. വനജ, മലബാർ കൈപ്പാട് ഫാർമേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് ഒ.വി നാരായണൻ, സെക്രട്ടറി എം.കെ സുകുമാരൻ, കണ്ണൂർ കൈപ്പാട് ഫാർമേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് കെ മോഹനൻ, സെക്രട്ടറി പി ഗോവിന്ദൻ എന്നിവരും പങ്കെടുത്തു.