തലശ്ശേരി: അത്യാധുനിക സജീജകരണങ്ങളുമായി നിർമ്മാണം പൂർത്തിയാക്കിയ പിണറായി കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം 3ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലനും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗീതമ്മയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓൺലൈനായി നടക്കുന്ന ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും.

ഊരാളുങ്കൽ സൊസൈറ്റി യാണ് നിർമ്മാണ് പ്രവൃത്തി നിർവഹിച്ചത്. വൈസ് പ്രസിഡന്റ് എൻ.വി. രമേശൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി .പ്രദീപൻ വി.കെ.പ്രമീള, കെ.പി.അസ്ലം, കോയിപ്രത്ത് രാജൻ, സെക്രട്ടറി ടി. ഷിബു കരുൺ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.