
മുക്കം: മണാശ്ശേരി സ്കൂളിൽ ചൊവ്വാഴ്ച നടത്തിയ സ്രവ പരിശോധനയുടെ ഫലം വന്നപ്പോൾ കാഞ്ഞിരമൂഴി ഡിവിഷനിലെ ഒരു കുടുംബത്തിലെ 5 പേർക്കും നെടുമങ്ങാട്, കയ്യിട്ടാപൊയിൽ ഡിവിഷനുകളിലെ ഓരോ കുടുംബത്തിലെ മൂന്നു പേർക്കു വീതവും കുറേറ്യരിമ്മൽ ഡിവിഷനിലെ ദമ്പതികൾക്കും കൊവിഡ് പോസിറ്റീവായി. 13, 16, 22, 25, 31,32 ഡിവിഷനുകളിൽ നിന്നുള്ള ഓരോ ആളുകൾക്കു കൊവിഡ് സ്ഥിരീകരിച്ചു. ഇതിനു പുറമെ കുറ്റിപ്പാല ഡിവിഷനിൽ താമസക്കാരിയായ ചൂലൂരിലെ കാൻസർ സെന്റർ ജീവനക്കാരിക്കും മണാശ്ശേരി മെഡിക്കൽ കോളജിലെ ഒരു ആരോഗ്യ പ്രവർത്തകനും കല്ലുരുട്ടി സ്വദേശിയായ ഒരു യുവാവിനും സ്വകാര്യ ലാബുകളിലെ പരിശോധനയിൽ രോഗം കണ്ടെത്തിയിട്ടുണ്ട്.
കാരശ്ശേരിയിൽ ഇന്നലെ 4 പേർക്കു കുടി പോസിറ്റീവായതോടെ മൊത്തം രോഗികൾ 45 ആയി. വിവിധ സമ്പർക്കപ്പട്ടികയിൽപ്പെട്ട 150 പേർക്കുള്ള സ്രവപരിശോധന മണാശ്ശേരി സ്കൂളിൽ ഇന്ന് നടക്കും.