
കോഴിക്കോട് : മലബാർ സൗഹൃദ വേദി സംഘടിപ്പിക്കുന്ന മൂന്നാമത് ഷോർട്ട് ഫിലിം മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 മിനുട്ട് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകളാണ് മത്സരത്തിന് അയക്കേണ്ടത്. എൻട്രികൾ നവംബർ 10നുള്ളിൽ അയ്ക്കണം. ഡോക്യുമെന്ററി, മ്യൂസിക്ക് ആൽബം, കൂടാതെ കൊവിഡ് 19, പ്രവാസി വിഭാഗങ്ങളിലും പ്രത്യേകം മത്സരം ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിലും മികച്ച ചിത്രത്തിനും, സംവിധായകനും കാഷ് അവാർഡുകൾ നൽകും. ഡിസംബറിൽ നടക്കുന്ന അവാർഡ് നിശയിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് മലബാർ സൗഹൃദവേദി ചെയർമാൻ പി.കെ ബാബുരാജ്, പ്രോഗ്രാം കൺവീനർ ഷാജി പട്ടിക്കര എന്നിവർ അറിയിച്ചു.