kovid

കോഴിക്കോട്: ജില്ലയിൽ രണ്ട് ദിവസം കൊണ്ട് 2087 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 1146 പേർക്കും ഇന്നലെ 941 പേർക്കും പോസിറ്റീവായി. 1146 പേർ രോഗികളാകുന്നത് ജില്ലയിൽ പ്രതിദിന കണക്കിൽ ഏറ്റവും വലിയ വർദ്ധനവാണ്. രണ്ട് ദിവസത്തിനകം 1944 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 8900 കോഴിക്കോട് സ്വദേശികളാണ് ഇതുവരെ ചികിത്സയിലുള്ളത്. 267 മറ്റു ജില്ലക്കാരും കോഴിക്കോട് ചികിത്സയിൽ കഴിയുന്നു.

56 കോഴിക്കോട് സ്വദേശികൾ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. (മലപ്പുറം - 15, കണ്ണൂർ - 18, ആലപ്പുഴ - 04 , പാലക്കാട് - 02, തൃശൂർ - 03, തിരുവനന്തപുരം - 05, എറണാകുളം- 07, വയനാട് - 01, കാസർകോട്- 01).

കൊവിഡ് ചികിത്സാ

കേന്ദ്രങ്ങളിൽ കഴിയുന്നവർ

• കോഴിക്കോട് മെഡിക്കൽ കോളേജ് - 276 • ഗവ. ജനറൽ ആശുപത്രി - 280 • ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എൽ.ടി.സി - 107 • കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടി. സി - 134 • ഫറോക്ക് എഫ്.എൽ.ടി. സി - 121 • എൻ.ഐ.ടി മെഗാ എഫ്.എൽ.ടി. സി - 308 • എ.ഡബ്ലിയു.എച്ച് എഫ്.എൽ.ടി. സി - 106 • മണിയൂർ നവോദയ എഫ്.എൽ.ടി. സി - 171 • ലിസ എഫ്.എൽ.ടി.സി. പുതുപ്പാടി - 92 • കെ.എം.ഒ എഫ്.എൽ.ടി.സി. കൊടുവളളി - 96 • അമൃത എഫ്.എൽ.ടി.സി. കൊയിലാണ്ടി - 100 • അമൃത എഫ്.എൽ.ടി.സി. വടകര - 86 • എൻ.ഐ.ടി - നൈലിററ് എഫ്.എൽ.ടി. സി - 58 • പ്രോവിഡൻസ് എഫ്.എൽ.ടി. സി - 68 • ശാന്തി എഫ്.എൽ.ടി. സി, ഓമശ്ശേരി - 75

• എം.ഇ.ടി. എഫ്.എൽ.ടി.സി. നാദാപുരം - 81 • ഒളവണ്ണ എഫ്.എൽ.ടി.സി (ഗ്ലോബൽ സ്‌കൂൾ) - 55

• എം.ഇ.എസ് കോളേജ്, കക്കോടി - 95 • ഇക്റ ഹോസ്പിറ്റൽ - 84 • ബി.എം.എച്ച് - 75 • മൈത്ര ആശുപത്രി - 19 • നിർമ്മല ആശുപത്രി - 9 • ഐ.ഐ.എം കുന്ദമംഗലം - 112 • കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് - 101 • കെ.എം.സി.ടി ആശുപത്രി - 24 • എം.എം.സി ഹോസ്പിറ്റൽ - 144 • മിംസ് എഫ്.എൽ.ടി.സി കൾ - 59 • കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 7 • മലബാർ ആശുപത്രി - 12 • ഉണ്ണികുളം എഫ്.എൽ.ടി.സി - 6 • റേയ്‌സ് ഫറോക്ക് - 55 • ഫിംസ് ആശുപത്രി - 74 • മെറീന എഫ്.എൽ.ടി.സി, ഫറോക്ക് - 82 • സുമംഗലി ഓഡിറ്റോറിയം എഫ്.എൽ.ടി.സി - 128 • മറ്റു സ്വകാര്യ ആശുപത്രികൾ - 67

• വീടുകളിൽ ചികിത്സയിലുളളവർ - 4803.