വടകര : കൊവിഡ് പ്രതിരോധത്തിന്റെ വ്യത്യസ്ത വഴിയിലാണ് ഏറാമലയിലെ മൂരൂച്ചീന്റവിട ചന്ദ്രൻ. ശരീരാകലം പാലിക്കുക, കൈ കഴുകുക, മാസ്ക് ധരിക്കുക, ആൾകൂട്ടം ഒഴിവാക്കുക എന്നിവയ്ക്ക് പുറമെ വീടും പരിസരവും കൂടി ശുചീകരിച്ച് കൊവിഡിനെതിരെ കരുതലൊരുക്കുകയാണ് ഈ ടാക്സി ഡ്രൈവർ. ഏറാമല ഹൈസ്കൂളിന് സമീപത്തെ പത്ത് സെന്റ് ഭുമിയിൽ കാർഷിക വിളകൾക്കിടയിൽ ചപ്പുചവറുകളോ കളയായിട്ട് ഒരു പുൽനാമ്പോ കണ്ടെത്താൻ കഴിയില്ല.കൊവിഡ് നിയന്ത്രണങ്ങൾ കടുത്തതോടെ വെറുതെയിരിക്കാതെ വീടും തൊടിയുമായി ചന്ദ്രന്റെ 'കർമ്മ രംഗം'. പഞ്ചായത്തിൽ നിന്നെത്തുന്ന ആരോഗ്യ പ്രവർത്തകർ ശുചീകരണത്തിന് മാതൃകയായി കാണിക്കുന്നത് ചന്ദ്രന്റെ വീടും പരിസരവുമാണ്. ഭാര്യ ലത സഹായിയായി കൂടെയുണ്ട്. മക്കളായ അഖിൽ, സ്നേഹ എന്നിവർ ബംഗളൂരുവിലാണ്.