കുറ്റ്യാടി: സ്വണാഭരണങ്ങളിൽ ഹാൾമാർക്കിംഗ് മുദ്രണം നിർബന്ധമാക്കുന്ന സാഹചര്യത്തിൽ പരമ്പരാഗത സ്വർണാഭരണ തൊഴിലാളികൾക്ക് സർക്കാർ ഇതിനുള്ള സൗകര്യം ഒരുക്കണമെന്ന് കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡൻറ് പത്മനാഭൻ ചേരാപുരം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ പന്നൂര് അദ്ധ്യക്ഷനായിരുന്നു. സുരേഷ് ബാബു കൊയിലാണ്ടി, അനിൽകുമാർ ഉണ്ണികുളം, രതീഷ് ഊരത്ത്, സുരേന്ദ്രൻ വള്ളിക്കാട്, പി.കെ വിനോദൻ, എൻ.ടി.കെ സജീവൻ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി സുരേഷ് ബാബു കൊയിലാണ്ടി (പ്രസിഡൻറ്), അനിൽ ഉണ്ണികുളം (ജനറൽ സെക്രട്ടറി) ബാലകൃഷ്ണൻ പന്നൂര്, രതീഷ് ഊരത്ത്, സുരേന്ദ്രൻ വള്ളിക്കാട് (വൈസ് പ്രസിഡൻറുമാർ), പി ആർ കെ വിനോദൻ, ഗിരീഷ് കുട്ടമ്പൂർ, എൻ.ടി.കെ സജീവൻ (സെക്രട്ടറിമാർ), രാജൻ ഉണ്ണികുളം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.