കോഴിക്കോട്: ശ്രീനാരായണ ഗുരുദേവന്റെ ജീവിതദർശനങ്ങൾ സ്‌കൂൾ പാഠ്യവിഷയമാക്കി മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ശക്തിപ്പെടുത്തണമെന്ന് എസ്.എൻ.ഡി.എസ് ദേശീയ അദ്ധ്യക്ഷ ഷൈജ കൊടുവള്ളി ആവശ്യപ്പെട്ടു. പ്രാഥമിക വിദ്യാഭ്യാസ കാലത്ത് തന്നെ കുട്ടികൾക്ക് ഗുരുദർശനങ്ങളെ അടുത്തറിയാനും പഠിക്കാനും അവസരമുണ്ടാക്കണം. വരുംതലമുറയെ നേർവഴി നടത്തിക്കാൻ ഗുരുദർശനങ്ങൾ സഹായിക്കും.
സംഘടനയുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
എ എം ഭക്തവത്സലൻ, ശ്രീജിത്ത് കാലിക്കറ്റ്, പ്രദീപ് ഒളവണ്ണ, സിന്ധുജ കോട്ടയം, സന്തോഷ് കെ ജി, ബിന്ദു സജി, സജികുമാർ ഇലവുംതിട്ട, സുരേഷ് കുമാർ കേശവപുരം, ബിജു ടി ഡി, വേലയുധൻ മലപ്പുറം, വിജയൻ വേങ്ങര തുടങ്ങിയവർ പങ്കെടുത്തു.