praveen

ഹാ‌ഥ്‌രസ്: മാനഭംഗത്തിനും കൊടിയ പീഡനങ്ങൾക്കും ഇരയായി മരിച്ച ഹാഥ് രസ് പെൺകുട്ടിയുടെ മൃതശരീരം പെട്രോൾ ഒഴിച്ച കത്തിച്ച് കളയാൻ നിർദ്ദേശം നൽകിയ ഹാഥ് രസ് ജില്ലാ മജിസ്ട്രേറ്റും കളക്ടറുമായ പ്രവീൺ കുമാർ ലക്സ്കറിനെതിരെയും തിരിയുകയാണ് ജനരോഷം.

പെൺകുട്ടിയുടെ ബന്ധുക്കൾക്ക് മുഴുവൻ പരാതി പ്രവീൺ കുമാറിനെതിരെയാണ്. മൃതദേഹം വീട്ടിൽ കൊണ്ടുവന്നെങ്കിലും ബന്ധുക്കളെ കാണാൻപോലും അനുവദിക്കാതെ അർദ്ധരാത്രി തന്നെ പൊലീസ് പെട്രോൾ ഒഴിച്ച് കത്തിച്ച് ചാരമാക്കിയത് പ്രവീൺകുമാറിന്റെ നിർദേശ പ്രകാരമായിരുന്നു.

മാദ്ധ്യമ പ്രവർത്തകർ വന്നുപോകും.അവശേഷിക്കുന്നത് ഞങ്ങൾ മാത്രമായിരിക്കും. സർക്കാർ നൽകുന്ന പത്ത് ലക്ഷവും വാങ്ങി മിണ്ടാതിരിക്കുന്നതാണ് നല്ലത്. ഇത്തരത്തിൽ ഭീഷണി മുഴക്കിയതായും ആക്ഷേപം ഉയർന്നു.

എന്നാൽ, ഈ ഉദ്യോഗസ്ഥനെതിരെ ഒരു നടപടിയും യു.പി മുഖ്യമന്ത്രി സ്വീകരിച്ചില്ല.നിർദ്ദേശം അനുസരിച്ച ജില്ലാ സൂപ്രണ്ട് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇതോടെ ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശമാണ് ഉദ്യോഗസ്ഥൻ പൊലീസിന് നൽകിയതെന്ന സംശയം ബലപ്പെട്ടു.

രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ ഇയാൾ 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ലക്സ്കർ സമുദായനാമമാണ്. പരമ്പരാഗതമായി വളനിർമ്മാണവും വ്യാപാരവും നടത്തുന്ന വിഭാഗം.