പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്തിലെ കിഴക്കൻ പേരാമ്പ്രയിൽ പേരാമ്പ്ര വെസ്റ്റ് എ യു പി സ്‌കൂളിനു സമീപത്തെ കടവരാന്തയിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ ബോംബ് കണ്ടെടത്തു. വയർ ഘടിപ്പിച്ച നിലയിലായിരുന്നു ബോംബ്. ഈ മേഖലയിൽ മൂന്നാം തവണയാണ് ബോംബ് കണ്ടെടുക്കുന്നത്.
ഇന്നലെ രാവിലെയാണ് സംഭവം. പെരുവണ്ണാമൂഴി എസ്.ഐ ഹസ്സന്റെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. ബോംബ് കസ്റ്റഡിയിലെടുത്ത് നിർവീര്യമാക്കി.
അന്വേഷണം ഊർജിതമാക്കിയതായി എസ്.ഐ പറഞ്ഞു.