കോഴിക്കോട്: ജില്ലയിൽ 641പേർക്ക് കൂടി ഇന്നലെ കൊവിഡ്. സമ്പർക്കത്തിലൂടെ 584 പേർ രോഗബാധിതരായി. 36 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ ആറ് പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 15 പേർക്കുമാണ് പോസിറ്റീവായത്. കോർപ്പറേഷൻ പരിധിയിൽ 139 പേർ സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗികളായത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം ഇതുവരെ 9829 ആയി. 5830 പേർ വീടുകളിലാണ് ചികിത്സയിലുള്ളത്.
19 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 507 പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് വന്നവർ
അഴിയൂർ- 2, നാദാപുരം -2, ആയഞ്ചേരി- 1, മാവൂർ- 1
അന്യസംസ്ഥാനം
കോഴിക്കോട് കോർപ്പറേഷൻ -7 , തലക്കുളത്തൂർ -2, രാമനാട്ടുകര -2, അത്തോളി -1, കോട്ടൂർ -1, നാദാപുരം -1, വേളം -1
ഉറവിടം അറിയാത്തവർ
കോഴിക്കോട് കോർപ്പറേഷൻ - (ചേവായൂർ, ചാലപ്പുറം, അരയിടത്തുപാലം, കുറ്റിച്ചിറ, നെല്ലിക്കോട്, പയ്യാനക്കൽ), അഴിയൂർ- 4, മാവൂർ -4, കൊടുവളളി -3, കോടഞ്ചേരി -2, പെരുമണ്ണ- 2, ഉള്ള്യേരി- 2, ചങ്ങരോത്ത് -1, ചേമഞ്ചേരി -1, ചോറോട് - 1, കായക്കൊടി -1, മണിയൂർ -1, ഒളവണ്ണ -1, പേരാമ്പ്ര -1, പുതുപ്പാടി- 1, രാമനാട്ടുകര -1, തലക്കുളത്തൂർ- 1, താമരശ്ശേരി -1, പയ്യോളി -1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ- 139 (ബേപ്പൂർ, വേങ്ങേരി, കുതിരവട്ടം, നടക്കാവ്, മാങ്കാവ്, കോട്ടൂളി, കൊളത്തറ, പുതിയാപ്പ, കരുവിശ്ശേരി, അരയിടത്തുപാലം, വെസ്റ്റ്ഹിൽ, കോട്ടപറമ്പ്, നെല്ലിക്കോട്, എരഞ്ഞിക്കൽ, പുതിയപാലം, ഇടിയങ്ങര, ചെറുവണ്ണൂർ, പാവങ്ങാട്, ബിലാത്തിക്കുളം, തടമ്പാട്ടുത്താഴം, മുഖദാർ, പുതിയങ്ങാടി, ചേവായൂർ, നടക്കാവ്, മലാപ്പറമ്പ്, ചെലവൂർ, ചേവായൂർ, പാളയം, മാങ്കാവ്, വെസ്റ്റ്ഹിൽ, കുറ്റിച്ചിറ), അഴിയൂർ -42, ഒളവണ്ണ -41, മാവൂർ -37, രാമനാട്ടുകര -35, കൊയിലാണ്ടി -31, പെരുവയൽ -20, കക്കോടി -18, പുതുപ്പാടി -14, കോടഞ്ചേരി- 13, ഉള്ള്യേരി- 11, വടകര- 11, ചേളന്നൂർ -10, ഏറാമല -8, കുരുവട്ടൂർ -8, നാദാപുരം -8, പെരുമണ്ണ- 7, ചേമഞ്ചേരി- 7, ബാലുശ്ശേരി -6, നടുവണ്ണൂർ- 6, അത്തോളി -6, നരിക്കുനി -5, വേളം -5, കൊടുവളളി -5, ചോറോട് -5, മടവൂർ -5
ആരോഗ്യപ്രവർത്തകർ
കോഴിക്കോട് കോർപ്പറേഷൻ- 7, അത്തോളി -1, ചേമഞ്ചേരി -1 , കക്കോടി- 1 , കോടഞ്ചേരി -1 , ചാത്തമംഗലം -1 , കുരുവട്ടൂർ -1 , മാവൂർ- 1 , നടുവണ്ണൂർ- 2 , പുതുപ്പാടി- 1 , ഉള്ള്യേരി -1 , ചേളന്നൂർ -1.