thomas
ഫാ. തോമസ് ഒട്ടലാങ്കൽ


കോഴിക്കോട്: ചെറുപുഷ്പ സഭയുടെ (സി എസ് ടി ഫാദേഴ്സ്) സെന്റ് തോമസ് പ്രോവിൻസ് അംഗം ഫാദർ തോമസ് ഒട്ടലാങ്കൽ (74 ) നിര്യാതനായി.

പാലാ പൂവത്തോട് പരേതനായ ഒട്ടലാങ്കൽ തോമസിന്റെയും അന്നമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ഫാദർ ജോസ് ഒട്ടലാങ്കൽ, സിസ്റ്റർ തേരേസ്, അന്നക്കുട്ടി.

സഭയുടെ ജനറൽ കൗൺസിലറായിരുന്നു. സെന്റ ജൂഡ് ചർച്ച് റൂബി നഗർ, സെന്റ് മേരീസ് ചർച്ച് പാതിരിപ്പാടം, ഇൻഫന്റ് ജീസസ് ചർച്ച് വയലൂർ, എന്നിവിടങ്ങളിലും എസ്.ഡബ്ല്യു.ടി.എസ് ആലുവ, പുഷ്പാരാം ഐ ടി സി ഇരിട്ടി, സെന്റ് തോമസ് ആശ്രമം കോട്ടൂർ, ലിറ്റിൽ ഫ്ളവർ സെമിനാരി ആലുവ, സാൻജോ ഭവൻ കൈാതപ്പൊയിൽ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 മുതൽ ചെലവൂർ പ്രൊവിൻഷ്യൽ ഹൗസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഇന്ന് രാവിലെ 6.30 ന് ദിവ്യബലിക്ക് ശേഷം മൃതദേഹം ചെലവൂർ സെന്റ് തോമസ് ഭവനിൽ നിന്ന് കോട്ടൂർ സെന്റ്‌ തോമസ് ആശ്രമത്തിലേക്ക് കൊണ്ടുപോകും. 12ന് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും.