കോഴിക്കോട് :കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘം കോഴിക്കോട് ബ്രാഞ്ച് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഘം വൈസ് പ്രസിഡന്റ് സി.ആർ ബിജു അദ്ധ്യക്ഷനായിരുന്നു. ഉത്തരമേഖ ഐ.ജി അശോക് യാദവ്, സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ ടി. ജയരാജൻ, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥന ട്രഷറർ കെ.എസ് .ഔസേപ്പ്, കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർ സന്നിഹിതരായി.ചടങ്ങിൽ സംഘം ഡയറക്ടർ ബോർഡ് അംഗം സി കെ സുജിത്ത് സ്വാഗതവും സംഘം സെക്രട്ടറി കെ.സി വിജയകുമാർ നന്ദിയും പറഞ്ഞു.സർവീസിലിരിക്കെ അന്തരിച്ച ഹെഡ് ക്ലർക്ക് ഷൈൻ ബാബുവിന്റെ കുടുംബത്തിനുള്ള സംഘം ആനുകൂല്യം ചടങ്ങിൽ വച്ച് വിതരണം ചെയ്തു.