ബാലുശ്ശേരി: നോർത്ത് അറപ്പീടിക റസിഡൻസ് അസോസിയേഷൻ ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു.
അസോസിയേഷൻ ജനറൽ സെക്രട്ടറിയും പനങ്ങാട് പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പറുമായ ഷൈമ കോറോത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡോ.എസ് വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് കൺവീനർ ജാനകി സ്വാഗതം പറഞ്ഞു. ശുചീകരണ പ്രവൃത്തിയ്ക്ക് കൃഷ്ണൻകുട്ടി ,ജയൻ എന്നിവർ നേതൃത്വം കൊടുത്തു.