arya
ആര്യ അന്തർജനം

കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവർത്തകനും സാമൂഹിക പരിഷ്‌കർത്താവുമായിരുന്ന ഐ. എസ്. നമ്പൂതിരിയുടെ പത്നി ഇട്ട്യാംപറമ്പത്ത് ആര്യ അന്തർജനം (95) കോഴിക്കോട്ട് മകന്റെ വസതിയിൽ നിര്യാതയായി.

നമ്പൂതിരി സമുദായത്തിലെ ആദ്യത്തെ മിഡ്‌വൈഫായിരുന്നു. 1943ൽ ഐ എസുമായുള്ള വിവാഹത്തിനു ശേഷം 45ലാണ് അവർ മദിരാശിയിൽ ഒന്നരക്കൊല്ലത്തെ മിഡ്‌വൈഫറി കോഴ്സിന്‌ ചേർന്നത്. അതിനുശേഷം കേരളത്തിലെ വിവിധ ഗവ. ആശുപത്രികളിലായി മുപ്പതു വർഷത്തോളം സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ നാല്പതിനായിരത്തോളം പ്രസവമെടുത്തു.
ആദ്യകാല കമ്മ്യൂണിസ്റ്റ്‌നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ഐ.സി.പി നമ്പൂതിരി ഭർതൃസഹോദരനാണ്. മക്കൾ: രമ , മാസു , പരേതനായ ശങ്കരനാരായണൻ , വാസുദേവൻ , സതി , പരേതയായ സന്ധ്യ . മരുമക്കൾ: മുല്ലപ്പിള്ളി ഈശാനൻ , പരേതനായ പയ്യൂർ ശങ്കരൻ , സുമ അവിഞ്ഞിക്കാട്ട് , അനിയൻ മംഗലശ്ശേരി ,ഡോ.ജി. ശശികുമാർ ( ചെന്നൈ) .

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ കോഴിക്കോട് വെസ്റ്റ് ഹിൽ വൈദ്യുതശ്മശാനത്തിൽ.