പേരാമ്പ്ര: നെൽകൃഷിയ്ക്കായി ചെറുവണ്ണൂരിലെ കുണ്ടൂർ മൂഴി തോട് കർഷക കുട്ടായ്മ ശുചീകരിച്ചു.
പായലും ചല്ലിയും നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതിനാൽ ശക്തമായ മഴ പെയ്താൽ പാടത്ത് വെള്ളം പൊങ്ങുകയും കൃഷിയെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയായിരുന്നു. ശുചീകരണ പ്രവർത്തനത്തിന് കെ.കെ രജിഷ്, എം.കെ ബാലൻ, മാലേരി അമ്മത്, കെ.കെ ഇബ്രായി, സി.എം കുഞ്ഞരിയൻ, മലയിൽ മൊയ്തു, അബുബക്കർ സഖാഫി എന്നിവർ നേത്വത്വം നൽകി.