പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലും പരിസരത്തുമുള്ള സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വിവിധ ബഹുജന സംഘടനകളും, നാട്ടുകാരും ആവശ്യപ്പട്ടു. മേഖലയിൽ ലഹരി വസ്തുക്കൾ വിൽക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്ന പരാതി നിലനിൽക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം കണ്ണോത്ത് സ്‌കൂളിന് സമീപം ബോംബിന്റെ രൂപസാദൃശ്യമുള്ള വസ്തു കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സ്റ്റീൽ പാത്രത്തിൽ വയറുകളും ഡയനാമുകളും ഘടിപ്പിച്ചതായി തോനിക്കുന്ന രീതിയിലായിരുന്നു. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ വസ്തു ബോംബല്ലെന്ന് തെളിയുകയായിരുന്നു. ആഴ്ചകൾക്ക് മുമ്പ് കണ്ണി പൊയിലിലും പരിസരങ്ങളിലും ബോംബ് സ്ഫോടനം നടന്നിരുന്നു.

മുമ്പ് നടന്ന ബോംബ് സ്‌ഫോടനങ്ങളിൽ അന്വേഷണം കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ പക്ഷം.

പ്രദേശത്ത് കൃഷിഭവൻ പരിസരം, താനിക്കണ്ടി, കോക്കാട് റോഡ് എന്നിവിടങ്ങളിൽ ലഹരി മാഫിയകൾ പ്രവർത്തിക്കുന്നതായും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാ‌ർ ആവശ്യപ്പെട്ടു.
കണ്ടെത്തിയ ' ബോംബ് 'ഫെയ്ക്ക്' ആണെന്നും മുമ്പ് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട്അന്വേഷണം ശക്തമാക്കിയതായും പെരുവണ്ണാമൂഴി എസ്.ഐ എ.കെ ഹസൻ പറഞ്ഞു.