കോഴിക്കോട്:കേരള ബ്ലഡ് ഡോണേഴ്സ് ഫോറം ജില്ലാ പ്രസിഡൻറും ആകാശവാണി ഗസ്റ്റ് ആർട്ടിസ്റ്റുമായ അശോകൻ ആലപ്രത്ത് (55) നിര്യാതനായി.
നഗരത്തിലെ കലാ സാംസ്‌കാരിക - ജീവകാരുണ്യ മേഖലകളിൽ സജീവസാന്നിദ്ധ്യമായിരുന്നു. ആകാശവാണി കോഴിക്കോട് നിലയത്തിൽ 'ശ്രദ്ധ' ഉൾപ്പെടെ വിവിധ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. രക്തദാനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. പരസ്യനിർമ്മാണ രംഗത്തും ശ്രദ്ധയൂന്നിയിരുന്നു. ലയൺസ് ക്ലബ്ബ് ഇൻറർനാഷണൽ, എയ്‌ഡ്സ് കൺട്രോൾ സൊസൈറ്റി തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയാണ്.
ഭാര്യ: ബിന്ദു. മക്കൾ: അഭിനന്ദ, അഭിറാം. പരേതനായ ശങ്കുണ്ണിയുടെയും ഇന്ദിരയുടെയും മകനാണ്. സഹോദരങ്ങൾ: വിജയൻ ആലപ്രത്ത്, ജസീത, സജിത.
സംസ്‌ക്കാരം മാങ്കാവ് ശ്മശാനത്തിൽ നടന്നു.