
കോഴിക്കോട്: ജില്ലയിൽ ഇന്നലെ 736 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ എട്ട് പേരും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 10 പേരും രോഗികളായി. 33 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 685 പേരാണ് രോഗബാധിതരായത്. കോർപ്പറേഷൻ പരിധിയിൽ 358 പേർക്കാണ് സമ്പർക്കംവഴി പോസിറ്റീവായത്. 9933 കോഴിക്കോട് സ്വദേശികളാണ് ഇതുവരെ ചികിത്സയിലുള്ളത്. 5990 പേർ വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്. 290 മറ്റ് ജില്ലകളിൽ നിന്നുള്ള 290 പേർ കോഴിക്കോട് ചികിത്സയിൽ കഴിയുന്നുണ്ട്. 69 കോഴിക്കോട് സ്വദേശികളാണ് മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നത്. 23 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 10 പേരും കോർപ്പറേഷൻ പരിധിയിലുള്ളവരാണ്, ചികിത്സയിലായിരുന്ന 628 പേർ ഇന്നലെ രോഗമുക്തിനേടി ആശുപത്രി വിട്ടു.
➡️ സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ - 358, കുരുവട്ടൂർ - 35, പെരുവയൽ - 29, ഒളവണ്ണ - 27, ഓമശ്ശേരി - 20.
ചികിത്സയിൽ കഴിയുന്നവർ
കോഴിക്കോട് മെഡിക്കൽ കോളേജ് - 397, ഗവ. ജനറൽ ആശുപത്രി - 242, ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എൽ.ടി.സി - 108, കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടി. സി - 131, ഫറോക്ക് എഫ്.എൽ.ടി. സി - 124, എൻ.ഐ.ടി മെഗാ എഫ്.എൽ.ടി. സി - 267,
എ.ഡബ്ലിയു.എച്ച് എഫ്.എൽ.ടി. സി - 99, മണിയൂർ നവോദയ എഫ്.എൽ.ടി. സി - 107, ലിസ എഫ്.എൽ.ടി.സി. പുതുപ്പാടി - 44,
കെ.എം.ഒ എഫ്.എൽ.ടി.സി കൊടുവളളി - 95, അമൃത എഫ്.എൽ.ടി.സി കൊയിലാണ്ടി - 100, അമൃത എഫ്.എൽ.ടി.സി വടകര - 75, എൻ.ഐ.ടി - നൈലിററ് എഫ്.എൽ.ടി. സി - 54, പ്രോവിഡൻസ് എഫ്.എൽ.ടി. സി - 75, ശാന്തി എഫ്.എൽ.ടി. സി ഓമശ്ശേരി - 97, എം.ഇ.ടി. എഫ്.എൽ.ടി.സി നാദാപുരം - 78, ഒളവണ്ണ എഫ്.എൽ.ടി.സി (ഗ്ലോബൽ സ്‌കൂൾ) - 85, എം.ഇ.എസ് കോളേജ് കക്കോടി - 92, ഇഖ്റ ഹോസ്പിറ്റൽ - 80, ബി.എം.എച്ച് - 93, മൈത്ര ഹോസ്പിറ്റൽ - 29, നിർമ്മല ഹോസ്പിറ്റൽ - 7, ഐ.ഐ.എം കുന്ദമംഗലം - 100, കെ.എം.സി.ടി നഴ്സിംഗ് കോളേജ് - 78, കെ.എം.സി.ടി ഹോസ്പിറ്റൽ - 60, എം.എം.സി ഹോസ്പിറ്റൽ - 129
മിംസ് എഫ്.എൽ.ടി.സി കൾ - 66, കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 14, മലബാർ ഹോസ്പിറ്റൽ - 29, ഉണ്ണികുളം എഫ്.എൽ.ടി.സി - 0, റേയ്സ് ഫറോക്ക് - 48, ഫിംസ് ഹോസ്റ്റൽ - 35, മെറീന എഫ്.എൽ.ടി.സി, ഫറോക്ക് - 142, സുമംഗലി ഓഡിറ്റോറിയം എഫ്.എൽ.ടി.സി - 183, മറ്റു സ്വകാര്യ ആശുപത്രികൾ - 66.