വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിൽ പൊലീസുമായി ചേർന്ന് പഞ്ചായത്ത് നടത്തിയ രാത്രികാല പരിശോധനയിൽ 13 പേർക്കെതിരെ നിയമ നടപടിയെടുത്തു. ചോമ്പാലയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ പരസ്യമായി മദ്യപാനം നടത്തിയ 38കാരൻ, കുഞ്ഞിപ്പള്ളി പരിസരത്ത് കെട്ടിടത്തിന് മുകളിൽ മദ്യപാനത്തിലേർപ്പെട്ട 38കാരൻ, ഹാർബറിൽ പരസ്യമായ മദ്യപിച്ച മൂന്ന് പേർ, ഹാർബറിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ട രണ്ടുപേർ, ആസ്യ റോഡിൽ രാത്രി വൈകിയും തുറന്ന് പ്രവർത്തിച്ച കടക്കാരൻ, അവിടെ സംശയാസ്പദമായ രീതിയിൽ കണ്ട രണ്ടുപേർ, പതിനഞ്ചാം വാർഡിൽ ബീച്ചിലുണ്ടായിരുന്ന മൂന്ന് പേർ എന്നിവർക്കെതിരെയാണ് പിഴയടക്കമുള്ള നിയമനടപടികൾ പൊലീസ് സ്വീകരിച്ചത്. രണ്ട് കേസുകളും രജിസ്റ്റർ ചെയ്തു. സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ചോമ്പാൽ എസ് ഐ എം .എം വിശ്വൻ, അദ്ധ്യാപകരായ രാഹുൽ ശിവ, കെ .ദീപുരാജ്, കെ. പി പ്രീജിത് കുമാർ, ആർ .പി റിയാസ്, കെ .സജേഷ് കുമാർ, എം.പി സുനിൽകുമാർ എന്നിവർ പങ്കെടുത്തു.