കുറ്റ്യാടി: ജല ജീവൻ മിഷൻ പദ്ധതി കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3.30ന് വേളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. വേളം, കുറ്റ്യാടി, കുന്നുമ്മൽ, പുറമേരി, വില്ല്യാപ്പള്ളി പഞ്ചായത്തുകളിലാണ് ഒന്നാം ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക. 8552 കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ കണക്ഷൻ നൽകുന്നത്. 16.73 കോടി രൂപയാണ് ആദ്യ ഘട്ട പദ്ധതി പൂർത്തീകരണത്തിന് വകയിരുത്തിയത്.