നാദാപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് നൽകുന്നതിൽ ഗവൺമെന്റിന്റെ ഭാഗത്തു ഗുരുതരമായ വീഴ്ചയാണ് ഉണ്ടാകുന്നതെന്ന് കേരള ലോക്കൽ ബോഡീസ് ലീഗ് സംസ്ഥാന പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തെ കണക്ക് പരിശോധിച്ചാൽ പ്ലാൻ ഫണ്ടിൽപ്പോലും 2478.89 കോടി രൂപയാണ് ധനമന്ത്രി വെട്ടിക്കുറച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.