
കോഴിക്കോട്: ഗ്രന്ഥകാരനും വാഗ്മിയുമായിരുന്ന പ്രൊഫ. തുറവൂർ വിശ്വംഭരന്റെ സ്മരണയ്ക്കായി തപസ്യ ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് സാഹിത്യകാരനും ബഹുഭാഷാ പണ്ഡിതനുമായ പ്രൊഫ.സി.ജി. രാജഗോപാൽ അർഹനായി. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
സർഗാത്മക സാഹിത്യത്തിനും വിവർത്തന സാഹിത്യത്തിനും നൽകിയ സംഭാവനകൾ മാനിച്ചാണ് പ്രൊഫ.വിശ്വംഭരന് മൂന്നാമത് പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ മാടമ്പ് കുഞ്ഞുകുട്ടൻ, ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവർ പറഞ്ഞു. നേരത്തെ ഡോ. എം. ലീലാവതി, വിഷ്ണുനാരായണൻ നമ്പൂതിരി എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
ഒക്ടോബർ 20ന് പ്രൊഫ. തുറവൂർ വിശ്വംഭരന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് പ്രൊഫ. രാജഗോപാലിന് അദ്ദേഹത്തിന്റെ വസതിയിൽ വച്ച് പുരസ്‌കാരം സമർപ്പിക്കും.