
688 പേർക്ക് കൊവിഡ്
കോഴിക്കോട്: രോഗികളേക്കാൾ രോഗമുക്തരുടെ എണ്ണം കൂടിയത് ജില്ലയ്ക്ക് ഇന്നലെ ആശ്വാസ ദിവസമായി. 688 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെങ്കിൽ 1113 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. എന്നാൽ സമ്പർക്കം വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. 649 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായി. വിദേശത്ത് നിന്നെത്തിയ ഒമ്പത് പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്ന 11 പേർക്കും പോസിറ്റീവായി. 19 പേരുടെ ഉറവിടം വ്യക്തമല്ല. കോർപ്പറേഷൻ പരിധിയിൽ സമ്പർക്കം വഴി 211 പേർക്കാണ് പോസിറ്റീവായത്. ഇതുവരെ 10541 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 6564 പേർ വീടുകളിലാണ് ചികിത്സയിലുള്ളത്. 15 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു.
വിദേശത്ത് നിന്ന് വന്നവർ
കോട്ടൂർ -3, കോഴിക്കോട് കോർപ്പറേഷൻ -3,താമരശ്ശേരി -1,ഉണ്ണികുളം- 1,വില്യാപള്ളി -1
ഇതര സംസ്ഥാനം
ബാലുശ്ശേരി -1,ചാത്തമംഗലം -1,ഫറോക്ക് -1,കോട്ടൂർ -1,കോഴിക്കോട് കോർപ്പറേഷൻ -4,നരിക്കുനി -1 ,രാമനാട്ടുകര- 1,തിരുവള്ളൂർ- 1.
ഉറവിടം അറിയാത്ത്
ചാത്തമംഗലം- 1,ചെങ്ങോട്ടുകാവ് -1,ചെറുവണ്ണൂർ- 1,ഏറാമല -1,കാക്കൂർ- 1,കാരശ്ശേരി- -1,കൊടുവള്ളി -3,കോഴിക്കോട് കോർപ്പറേഷൻ- 1,നന്മണ്ട -1,നരിക്കുനി -1,നൊച്ചാട് -2,ഒളവണ്ണ -1,പയ്യോളി -1,താമരശ്ശേരി- 2, വില്യാപള്ളി- 1
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ -211 (ബേപ്പൂർ, ഈസ്റ്റ്ഹിൽ, കുതിരവട്ടം, കാരപ്പറമ്പ്, നടക്കാവ്, കച്ചേരിക്കുന്ന്, ചേവായൂർ, കൊമ്മേരി, പുതിയങ്ങാടി, കല്ലായി, പുതിയപാലം, കരുവിശ്ശേരി, ഗോവിന്ദപുരം, വെസ്റ്റ്ഹിൽ, വേങ്ങേരി, മായനാട്, പൊറ്റമ്മൽ, കണ്ണഞ്ചേരി, മാങ്കാവ്, ചെലവൂർ, ഉമ്മളത്തൂർ, വെളളിമാട്കുന്ന്), ബാലുശ്ശേരി -10,ഏറാമല -12,ഫറോക്ക് -51,കാരശ്ശേരി -9,കൊടുവള്ളി -47,കൂരാച്ചുണ്ട് -7,കൊട്ടൂർ -63,കുന്നുമ്മൽ- 11,മേപ്പയ്യൂർ -10, മുക്കം -16,നരിക്കുനി -10,ഒളവണ്ണ -22, പനങ്ങാട് -5,പെരുവയൽ- 10,തലക്കുളത്തൂർ -16,താമരശ്ശേരി -15,തിരുവള്ളൂർ -25,തിരുവമ്പാടി -5,ഉണ്ണികുളം- 17,വടകര- 5, വില്യാപ്പള്ളി -13
ആരോഗ്യപ്രവർത്തകർ
അത്തോളി -1 ,ഫറോക്ക്- 2 ,കായക്കൊടി -1,കോടഞ്ചേരി- 1,കൊടുവള്ളി- 3,കോട്ടൂർ -1,കോഴിക്കോട് കോർപ്പറേഷൻ -5 ,മുക്കം- 1.
നിരീക്ഷണത്തിൽ 31,749 പേർ
കോഴിക്കോട്: പുതുതായി വന്ന 894 പേർ ഉൾപ്പെടെ ജില്ലയിൽ 31,749 പേർ നിരീക്ഷണത്തിൽ. അതെസമയം 1,07,122 പേർ നിരീക്ഷണം പൂർത്തിയാക്കി. 3,564 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 759 പേർ ആശുപത്രി വിട്ടു. 8,099 സ്രവസാംപിൾ പരിശോധനക്കയച്ചു. ആകെ 4,21,913 സ്രവസാംപിളുകൾ പരിശോധനക്കയച്ചതിൽ 4,19,639 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 3,93,551 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാംപിളുകളിൽ 2,274 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. 2,838 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 516 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ്‌കെയർ സെന്ററുകളിലും 2,227 പേർ വീടുകളിലും 95 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ പത്ത് പേർ ഗർഭിണികളാണ്. ഇതുവരെ 43,405 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.