കോഴിക്കോട് : ബാങ്ക് റോഡിൽ വ്യാപാരഭവന് സമീപത്തെ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടത്തിൽ അജ്ഞാത മൃതദേഹം അഴുകിത്തീർന്ന നിലയിൽ കണ്ടെത്തി. അസ്ഥിക്കൂടമായി അവശേഷിച്ച ജഡം കഴിഞ്ഞ ദിവസം രാത്രിയാണ് കാണപ്പെട്ടത്. തൂങ്ങി മരിച്ചതാണെന്നാണ് സംശയിക്കുന്നു.

നടക്കാവ് സി.ഐ ബിശ്വാസ്, എസ്‌.ഐ കൈലാസ്‌നാഥ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ചു. അന്വേഷണം ഊർജ്ജിതമാക്കിയതായി നടക്കാവ് സി.ഐ അറിയിച്ചു.