കോഴിക്കോട് : ചെറുകുളത്ത് ഇടിമിന്നലിലേറ്റ് വീടിന്റെ മേൽക്കൂര തകർന്ന് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്രു. വീടിന് സമീപത്തെ തെങ്ങ് ഒടിഞ്ഞുവീണ് മുറ്റത്ത് നിറുത്തിയിട്ട കാറിന് കേടുപാട് പറ്റി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

ചെറുകുളം കിഴക്കേടത്ത് മീത്തൽ മലയിൽ പ്രകാശന്റെ ഓടിട്ട വീടാണ് തകർന്നത്. തലയ്ക്ക് പരിക്കേറ്റ പ്രകാശന്റെ അമ്മ സൗമിനി ആശുപത്രിയിൽ ചികിത്സ തേടി.

വീട്ടിലെ ഇലക്ട്രിക്കൽ വയറിംഗ് തീർത്തും കത്തി നശിച്ച നിലയിലാണ്. ഈ ഭാഗത്തെ മറ്റു മൂന്നു വീടുകളിലെ വയറിംഗും നശിച്ചിട്ടുണ്ട്.