light

പേരാമ്പ്ര : പന്തിരിക്കര ടൗണിലും പരിസരങ്ങളിലുമുള്ള തെരുവുവിളക്കുകൾ പ്രകാശിക്കാത്തതിനാൽ മോഷ്ടാക്കളും മയക്കു മരുന്നു സംഘങ്ങളും കൂടുന്നതായി പരാതി. പഞ്ചായത്തിലെ പാതയോരങ്ങളിൽ സ്ഥാപിച്ച 15 ഓളംലൈറ്റുകൾ കാലങ്ങളായി പ്രകാശിച്ചിട്ട്. ഇതിൽ പന്തിരിക്കരയിൽ നിന്നും പട്ടാണിപ്പാറ വരെയും , സൂപ്പിക്കട വരെയുമുള്ള ലൈറ്റുകൾ പൂർണ്ണമായും പ്രകാശിക്കുന്നില്ല.ജില്ലയിലെ ടൂറിസ്റ്റു കേന്ദ്രമായ പെരുവണ്ണാ മുഴിയിലേക്കുള്ള വഴിയും കൂടിയാണിത്.


കാട്ടുമൃഗങ്ങളുടെ ആക്രമണം കാരണം പ്രഭാത സവാരിക്കിറങ്ങുന്ന കുട്ടികളടക്കമുള്ള യാത്രക്കാർക്ക് റോഡിലൂടെ നടന്നു പോകാൻ പലപ്പോഴും സാധിക്കാത്ത അവസ്ഥയാണ്. കത്താത്ത ബൾബുകൾക്ക് മാസം തോറും നല്ലൊരു തുകയാണ് കെ.എസ്.ഇ.ബിക്ക് പഞ്ചായത്ത് നൽകുന്നത്. എത്രയും പെട്ടെന്ന് കേടായ ലൈറ്റുകൾ മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് . കൂത്താളി പഞ്ചായത്തിലെ കോക്കാട് റോഡ്, പുറയങ്കോട് റോഡ് എന്നിവിടങ്ങളിലെ വൈദ്യതിവിളിക്കുകൾ പ്രവർത്തിക്കാത് മോഷ്ടാക്കളും മയക്കു മരുന്നു സംഘങ്ങളും കൂടാൻ ഇടയാക്കിയിട്ടുണ്ട്.