
കോഴിക്കോട്: കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കോഴിക്കോട് വീണ്ടും ഒന്നാമത്. ജില്ലയിൽ ഇന്നലെ 1,205 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ 1,158 പേർക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധ. കോർപ്പറേഷൻ പരിധിയിൽ മാത്രം 596 പേരുണ്ട്. 39 പേരുടെ ഉറവിടം വ്യക്തമല്ല. 13 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 3 പേരും അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്ന 5 പേരും പോസിറ്റീവായി.
ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10,937 ആയി ഉയർന്നു. 6,371 പേർ വീടുകളിലാണ്. . ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 835 പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു.
ഉറവിടം വ്യക്തമല്ലാത്തവർ 39
ചേമഞ്ചേരി 1,കായണ്ണ 1,കൊടിയത്തൂർ 2,കൊയിലാണ്ടി 2,കോർപ്പറേഷൻ 9, മടവൂർ 4, മാവൂർ 5, നരിപ്പറ്റ 1, പയ്യോളി 1, വടകര 1, വാണിമേൽ 1, ചേളന്നൂർ 1, മുക്കം 1, ഒളവണ്ണ 1, പുറമേരി 1, പേരാമ്പ്ര 1, തിക്കോടി 1, തിരുവള്ളുർ 1, ഉള്ള്യേരി 1, ഉണ്ണികുളം 1, വടകര 1, വില്ല്യാപ്പള്ളി 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 596 (ബേപ്പൂർ, പൊക്കുന്ന്, പള്ളിക്കണ്ടി, പുതിയറ, മുഖദാർ, മാങ്കാവ്, ചാലപ്പുറം, പന്നിയങ്കര,പയ്യാനക്കൽ, ചക്കുംകടവ്, അശോകപുരം, മാറാട്, കുറ്റിച്ചിറ. ചെലവൂർ, കച്ചേരിക്കുന്ന്, ചേവായൂർ, കൊമ്മേരി, പുതിയങ്ങാടി, കല്ലായി, പുതിയപാലം, , വെസ്റ്റ്ഹിൽ, , കണ്ണഞ്ചേരി, മാങ്കാവ്, സിവിൽ സ്റ്റേഷൻ) , അത്തോളി 6, അഴിയൂർ 5, ബാലുശ്ശേരി 6, ബേപ്പൂർ 9, ചെക്യാട് 9, ചേമഞ്ചേരി 21, ചെറുവണ്ണൂർ ആവള 6, എടച്ചേരി 7, ഫറോക്ക് 14, കടലുണ്ടി 32, കക്കോടി 6, കാക്കൂർ 16, കായക്കൊടി 5, കിഴക്കോത്ത് 6, കൊടിയത്തൂർ 5, കൊടുവള്ളി 22, കൊയിലാണ്ടി 56, കുരുവട്ടൂർ 7, കുറ്റ്യാടി 5, മണിയൂർ 7, മാവൂർ 18, മൂടാടി 7, മുക്കം 5,നരിക്കുനി 13, നരിപ്പറ്റ 8, ഒളവണ്ണ 28, പയ്യോളി 40, പെരുമണ്ണ 10, പെരുവയൽ 12, തിക്കോടി 5, താമരശ്ശേരി 10, തിരുവള്ളൂർ 8, വടകര 28, വില്ല്യാപ്പള്ളി 12
ആരോഗ്യപ്രവർത്തകർ
കടലുണ്ടി 3 ,കാവിലുംമ്പാറ 1 ,കൊടുവള്ളി 1,കോഴിക്കോട് കോർപ്പറേഷൻ 2 ,മുക്കം 1,നരിക്കുനി 1 ,പെരുവയൽ 2 ,കായണ്ണ 1 , കൊടിയത്തൂർ 1