thangal
മുസ്ലിം ലീഗ് താമരശ്ശേരി ചുങ്കത്ത് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

താമരശ്ശേരി: ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായി താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അഞ്ചിടങ്ങളിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

തച്ചംപൊയിലിൽ വാർഡ് മെമ്പർ എൻ.പി. മുഹമ്മദലി മാസ്റ്റർ സമരം ഉദ്ഘാടനം ചെയ്തു. എൻ.പി. റസ്സാഖ് മാസ്റ്റർ, സി.പി. അബ്ദുൽ ഖാദർ, എ.കെ. ലത്തീഫ്, പി. അബ്ദുൽ ബാരി, പി. അബ്ദുല്ലത്തീഫ് മാസ്റ്റർ, എം.കെ. റഷീദ്, ഒ.പി. ഗഫൂർ, എൻ.പി. ഇബ്രാഹിം മാസ്റ്റർ സംസാരിച്ചു.
ചുങ്കത്ത് നടന്ന പരിപാടി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് സൈനുൻ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഷംസീർ എടവലം അദ്ധ്യക്ഷത വഹിച്ചു. റഫീക്ക് കൂടത്തായി, റഹീം എടക്കണ്ടി, കമ്മുക്കുട്ടി സംസാരിച്ചു.
കാരാടിയിൽ നടന്ന പരിപാടി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി. ഹാഫിസ് റഹിമാൻ ഉദ്ഘാടനം ചെയ്തു. എം. സുൽഫീക്കർ അദ്ധ്യക്ഷത വഹിച്ചു. മജീദ് അരീക്കൻ, ലത്തീഫ്, ഹാരിസ്, സുഫൈദ് കുന്നിക്കൽ സംസാരിച്ചു.
കോരങ്ങാട് നടന്ന പ്രതിഷേധ പരിപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.എസ്. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എ.പി. സമദ് അദ്ധ്യക്ഷത വഹിച്ചു. എ.പി. മുഹമ്മദലി, സക്കീർ ഹുസ്സയിൻ, റിയാസ് വി.പി. സംസാരിച്ചു.
പരപ്പൻപൊയിലിൽ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ.പി. മൂസ ഉദ്ഘാടനം ചെയ്തു. എം.പി. അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജെ.ടി. അബ്ദുറഹിമാൻ മാസ്റ്റർ, കെ.സി. ഷാജഹാൻ, എം.ടി. അയ്യൂബ് ഖാൻ, ഹംസ മാസ്റ്റർ, തച്ചറക്കൽ മുഹമ്മദ്, പി.പി.സി. അബ്ദുള്ള സംസാരിച്ചു.
കട്ടിപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി കോളിക്കലിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി പ്രസിഡന്റ് മോയത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം കോളിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഷാഫി സക്കരിയ, മരക്കാർകുട്ടി ഐ.പി., ടി.സി. മുഹമ്മദ് എന്നിവർ സംസാരിച്ചു.