കോഴിക്കോട് :കുറ്റിച്ചിറ മിസ്‌കാൽ റെസിഡൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ പ്രദേശത്തെ മുഴുവൻ വീടുകൾ, പരിസര പ്രദേശങ്ങൾ, കെ.പി. റോഡ് വഴി, കച്ചനം തൊടുക, ഹൽവ ബസാർ എന്നീ പ്രദേശങ്ങളിൽ അണുനശീകരണം നടത്തി.

മിർവ പ്രസിഡന്റ് പി. മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.വി. മുഹമ്മദ് ശുഹൈബ്, വൈസ് പ്രസിഡന്റുമാരായ എ. റിയാസ്, പി.ടി. അഹമ്മദ് കോയ, സെക്രട്ടറി പി.പി. മുസ്തഫ, സി.വി. ശംസു ദീൻ, എം. മുഹമ്മദ് ഹാഫിസ്, എൻ. മമ്മദ് കോയ, പി.എം. ആദം, നിസാർ, ഹമീദ് എന്നിവർ നേതൃത്വം നൽകി.