കുറ്റ്യാടി: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു നാടുവിട്ട യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് സ്വദേശിയായ 26 കാരി തിരുവനന്തപുരം വാമനപുരത്തെ പുത്തൻപുരയിൽ മുഹമ്മദ് അൻസാറിനൊപ്പം ഒളിച്ചോടുകയായിരുന്നു. യുവതിയ്ക്ക് നാലും ഏഴും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനിയിലെ ജോലിയ്ക്കിടയിലാണ് ഇരുവരും അടുപ്പത്തിലായത്. നാദാപുരം കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.