കുറ്റ്യാടി :ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുറ്റിയാടി ഗവ: ആശുപത്രി താത്കാലികമായി അടച്ചു.നഴ്‌സ്മാർ, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെ ഇരുപത്തിനാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അണു നശീകരണത്തിന്ന് ശേഷം ആശുപത്രി ഉടൻ തുറന്ന് പ്രവൃത്തിക്കുമെന്ന് ആർ.എം.ഒ. ഡോ: പി.കെ ഷാജഹാൻ അറിയിച്ചു.