
കൊവിഡ് 1324, സമ്പർക്കം 1256
കോഴിക്കോട്: താഴേക്ക് ഇറങ്ങാനാവാതെ കോഴിക്കോട്. ജില്ലയിൽ ഇന്നലെ 1324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11,303 ആയി ഉയർന്നു. 6,508 പേർ വീടുകളിൽ ചികിത്സയിലാണ്. സമ്പർക്കം വഴിയുള്ള രോഗബാധ 1256 പേർക്കാണ്. കോർപ്പറേഷൻ പരിധിയിൽ തന്നെ സമ്പർക്കം വഴി 441 പേർ പോസിറ്റീവായി. 48 പേരുടെ ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്ന 17 പേർക്കും വൈറസ് ബാധയുണ്ടായി.
ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 965 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
ഉറവിടം വ്യക്തമല്ലാത്തവർ
കൂരാച്ചുണ്ട് 6,താമരശ്ശേരി 6, കോഴിക്കോട് കോർപ്പറേഷൻ 4 (കരിമ്പനപാലം, കൊമ്മേരി, നടക്കാവ്),പെരുമണ്ണ 4,ചെക്യാട് 2,ചേളന്നൂർ 1,ചോറോട് 2,എടച്ചേരി 1,കടലുണ്ടി 3,കിഴക്കോത്ത് 1,മടവൂർ 1,മേപ്പയ്യൂർ 1,മൂടാടി 1,നാദാപുരം 1,നരിക്കുനി 1,ഓമശ്ശേരി 2,പനങ്ങാട് 1,പയ്യോളി 3,പേരാമ്പ്ര 2ർ,കാരശ്ശേരി 1,കൂത്താളി 1,പുതുപ്പാടി 1,രാമനാട്ടുകര 1, ഉള്ള്യേരി 1
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 441( ബേപ്പൂർ 25, പുതിയപാലം, മലാപ്പറമ്പ്, കാരപ്പറമ്പ്, കരുവിശ്ശേരി, പന്നിയങ്കര,പയ്യാനക്കൽ, കൊമ്മേരി, പുതിയങ്ങാടി, കല്ലായി, തിരുവണ്ണൂർ, ചാമുണ്ഡി വളപ്പ്, കുതിരവട്ടം, നല്ലളം, നടക്കാവ്, അരീക്കാട്, മാറാട്, പറയഞ്ചേരി, എരഞ്ഞിക്കൽ, കുണ്ടുങ്ങൽ, വേങ്ങേരി, ചെറുവണ്ണൂർ, ചേവരമ്പലം, കോന്നാട്, കോയവളപ്പ്),വടകര 73,ഒളവണ്ണ 60,കൊയിലാണ്ടി 35,കിഴക്കോത്ത് 30,ചേളന്നൂർ 28,മണിയൂർ 27,കൊടിയത്തൂർ 27,ചോറോട് 27,പെരുവയൽ 23,കക്കോടി 21,തലക്കുളത്തൂർ 20,ചാത്തമംഗലം 18,നന്മണ്ട 22,കൊടുവള്ളി 19,കൂരാച്ചുണ്ട് 18, ഉള്ള്യേരി 18,മുക്കം 17,തൂണേരി 17,പെരുമണ്ണ 15,തിരുവള്ളൂർ 14,ചെറുവണ്ണൂർ ആവള 14,കൂത്താളി 11,കാക്കൂർ 12,നടുവണ്ണൂർ 12,തുറയൂർ 12,ബാലുശ്ശേരി 11,പേരാമ്പ്ര 10,നാദാപുരം 9,കാരശ്ശേരി 7,അത്തോളി 8,പയ്യോളി 8,ഉണ്ണിക്കുളം 8,ഫറോക്ക് 7,കുന്നുമ്മൽ 7,നരിക്കുനി 7,വില്ല്യാപ്പള്ളി 7,കുന്ദമംഗലം 7,അഴിയൂർ 5,ചെങ്ങോട്ടുകാവ് 6,ചേമഞ്ചേരി 5,ഏറാമല 6,കടലുണ്ടി 6,കാവിലുംപാറ 5,കുറ്റ്യാടി 5,മാവൂർ 5,മേപ്പയ്യൂർ 5, ഓമശ്ശേരി 5
ആരോഗ്യപ്രവർത്തകർ
കോഴിക്കോട് കോർപ്പറേഷൻ 14 , അത്തോളി 1,ചാത്തമംഗലം 1 ,ചേളന്നൂർ 1 ,ചെങ്ങോട്ടുകാവ് 1,ചെറുവണ്ണൂർ ആവള 1,കാക്കൂർ 1,കോടഞ്ചേരി 1,കൂടരഞ്ഞി 1,കൂരാച്ചുണ്ട് 1,കുരുവട്ടൂർ 1,നരിക്കുനി 1,പനങ്ങാട് 1,നടുവണ്ണൂർ 1 ,പേരാമ്പ്ര 1 ,പെരുവയൽ 1 ,വടകര 1.