naster
1.നസ്തർ എ പി, 2. കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നും കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്‌ക്കാരത്തിന് കൊണ്ടു പോവുന്നു ,

നരിക്കുനി: കൊവിഡ് കണക്കുകൾ കുതിച്ചുയരുമ്പോഴും പകച്ചു നിൽക്കാതെ മാസ്‌കും,​ ഫെയ്സ് ഷീൽഡും ,പി.പി.ഇ കിറ്റും ധരിച്ച് മെഡിക്കൽ കോളേജിലെ മോർച്ചറിക്ക് മുന്നിൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങി പള്ളി പറമ്പുകളിലും,​ ശവപറമ്പുകളിലും അടക്കം ചെയ്യുകയാണ് മടവൂർ പഞ്ചായത്ത് മെമ്പറായ എ.പി നസ്തർ.

മടവൂർ പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറായ എ.പി നസ്തർ വാർഡിൽ ആദ്യ കൊവിഡ് റിപ്പോർട്ട് ചെയ്ത നാൾ മുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ്.

സ്വന്തം വാർഡിൽ മാത്രമല്ല ,മടവൂർ, നരിക്കുനി പഞ്ചായത്തിന്റെ പല ഭാഗങ്ങളിലുമുള്ള രോഗികളെ ട്രീറ്റ്‌മെന്റ് സെന്ററിലെത്തിക്കാനും,​ ക്വാറന്റൈനിൽ കഴിയുന്നവരെ ടെസ്റ്റിംഗ് കേന്ദ്രങ്ങളിലെത്തിക്കാനും പ്രതീക്ഷ പാലിയേറ്റീവ് കെയറിന്റെ ആംബുലൻസുമായി നസ്തർ ഓടിയെത്താറുണ്ട്.

പഞ്ചായത്തിൽ കൊവിഡ് മരണം സ്ഥിരീകരിച്ചപ്പോൾ പതറാതെ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങളനുസരിച്ച് മൃതദേഹം സംസ്‌കരിക്കാൻ അദ്ദേഹം മുന്നോട്ടു വരുകയായിരുന്നു.

ഏഴ് മീറ്റർ കുഴിയെടുത്ത് അതിൽ ശവകല്ലറ കെട്ടിയാണ് സംസ്‌ക്കാരം നടത്തുന്നത്.