velli
മുത്തങ്ങയിൽ എക്‌സൈസ് പിടികൂടിയ വെള്ളി ആഭരണങ്ങളും പ്രതിയും

സുൽത്താൻ ബത്തേരി: മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച എട്ട് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി ആഭരണങ്ങൾ മുത്തങ്ങ അതിർത്തി ചെക്ക് പോസ്റ്റിൽ വെച്ച് എക്‌സൈസ് അധികൃതർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം കുഴിമണ്ണ സ്വദേശി ജലീൽ മാറാടിനെ (40) അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് 12.400 കിലോഗ്രാം വെള്ളി ആഭരണങ്ങൾ പിടികൂടിയത്. തമിഴ്നാട് സേലത്ത് നിന്ന് കോഴിമുട്ടയുമായി വരുകയായിരുന്ന ബൊലേറോ പിക്കപ്പ് വാഹനത്തിന്റെ ക്യാബിനിൽ പ്രത്യേക അറകളിലാക്കിയാണ് ഇത് കടത്തികൊണ്ടുവന്നത്. പ്രതിയെയും ആഭരണങ്ങളും ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് കൈമാറി.
മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റ് ഇൻസ്‌പെക്ടർ ബാബുരാജ്, പ്രിവന്റീവ് ഓഫീസർ കെ.അനിൽകുമാർ, സി.ഇ.ഒ മാരായ വി.കെ.സുരേഷ്, എം.എ.സുനിൽകുമാർ എന്നിവരാണ് ആഭരണങ്ങൾ പിടികൂടിയത്.


ഫോട്ടോ--വെള്ളി
മുത്തങ്ങയിൽ എക്‌സൈസ് പിടികൂടിയ വെള്ളി ആഭരണങ്ങളും പ്രതിയും.