വില്യാപ്പള്ളി: പഞ്ചായത്തിലെ വില്യാപ്പള്ളി ആയഞ്ചേരി റോഡിൽ സാമൂഹ്യ വിരുദ്ധർ മാലിന്യങ്ങൾ തള്ളുന്നതായി പരാതി. ജിപ്സം ബോർഡുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഭക്ഷണ അവശിഷ്ടങ്ങൾ തുടങ്ങിയവയാണ് ചാക്ക് കെട്ടുകളിലാക്കി വിവിധയിടങ്ങളിൽ നിക്ഷേപിച്ചത്.

പ്രദേശത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താൻ വടകര പൊലീസിനോട് പ്രദേശവാസികൾ ആവശ്യപ്പെട്ടു .