107 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 110 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 122 പേർ രോഗമുക്തി നേടി. 107 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല.
ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5125 ആയി. 4016 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 28 പേർ മരണപ്പെട്ടു. നിലവിൽ 1081 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 274 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. 35 പേർ ഇതര ജില്ലകളിൽ ചികിത്സയിലാണ്.

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

എടവക 16, പനമരം 12, ബത്തേരി 10, കൽപ്പറ്റ നൂൽപ്പുഴ എട്ട് പേർ വീതം, മുട്ടിൽ തവിഞ്ഞാൽ വെള്ളമുണ്ട 6 പേർ വീതം, മാനന്തവാടി 5, പൊഴുതന പടിഞ്ഞാറത്തറ മേപ്പാടി 4 പേർ വീതം, തിരുനെല്ലി കോട്ടത്തറ 6 പേർ വീതം, മീനങ്ങാടി മൂപ്പൈനാട് വൈത്തിരി 2 പേർ വീതം, കണിയാമ്പറ്റ പുൽപ്പള്ളി അമ്പലവയൽ പൂതാടി മുള്ളൻകൊല്ലി ഒരാൾ വീതം, ഒരു തമിഴ്നാട് സ്വദേശി എന്നിവർ സമ്പർക്കത്തിലൂടെ രോഗബാധിതരായി.

മുട്ടിൽ, മീനങ്ങാടി, പുൽപ്പള്ളി സ്വദേശികളാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയത്.

രോഗമുക്തി നേടിയവർ

കൽപ്പറ്റ സ്വദേശികൾ 18 , വെങ്ങപ്പള്ളി സ്വദേശികൾ 15, പടിഞ്ഞാറത്തറ സ്വദേശികൾ 11, പൊഴുതന, മേപ്പാടി , നെന്മേനി, വെള്ളമുണ്ട സ്വദേശികളായ 7 പേർ വീതം, തവിഞ്ഞാൽ സ്വദേശികൾ 5, മാനന്തവാടി, പനമരം സ്വദേശികളായ 4 പേർ വീതം, വൈത്തിരി, എടവക ,പൂതാടി 3 പേർ വീതം, മൂപ്പൈനാട്, തരിയോട് , കണിയാമ്പറ്റ സ്വദേശികളായ 2 പേർ വീതം, മീനങ്ങാടി, മുട്ടിൽ, തൊണ്ടർനാട്, ബത്തേരി സ്വദേശികളായ ഓരോരുത്തരും രണ്ട് തമിഴ്നാട് സ്വദേശികളും, വീടുകളിൽ നിരീക്ഷണത്തിലുള്ള 16 പേരുമാണ് രോഗമുക്തരായത്.

ഇന്നലെ നിരീക്ഷണത്തിലായത് 261 പേർ

296 പേർ നിരീക്ഷണകാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 4487 പേർ

786 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ

ഇന്നലെ അയച്ചത് 1229 സാമ്പിളുകൾ

ഇതുവരെ അയച്ചത് 109740 സാമ്പിളുകൾ

ഫലം ലഭിച്ചത് 109323

104198 നെഗറ്റീവും 5125 പോസിറ്റീവും