
കൊവിഡ് 1113 സമ്പർക്കം 1054 രോഗമുക്തർ 1236
കോഴിക്കോട്: ജില്ലയിൽ ഇന്നലെ 1113 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗബാധിതരായത് 1054 പേർ. 44 പേരുടെ ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവർത്തകർ കൂടി രോഗികളായി. അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്ന 12 പേർക്കു പുറമെ വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും പോസിറ്റീവെന്നു കണ്ടെത്തി.
ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10,934 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1236 പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 389 ( ബേപ്പൂർ, പൊക്കുന്ന്, പള്ളിക്കണ്ടി, പുതിയറ, മുഖദാർ, മാങ്കാവ്, ചാലപ്പുറം, പന്നിയങ്കര,പയ്യാനക്കൽ, ചക്കുംകടവ്, അശോകപുരം, മാറാട്, കുറ്റിച്ചിറ. ചെലവൂർ, ച്ചേരിക്കുന്ന്, ചേവായൂർ, കൊമ്മേരി, പുതിയങ്ങാടി, കല്ലായി, വെസ്റ്റ്ഹിൽ, , കണ്ണഞ്ചേരി, മാങ്കാവ്, അത്താണിക്കൽ, വെളളിമാടുകുന്ന്, പുതിയപാലം, നെല്ലിക്കോട്, തിരുവണ്ണൂർ ,ഈസ്റ്റ്ഹിൽ, കോന്നാട്, ചേവരമ്പലം, കിണാശ്ശേരി, മൂഴിക്കൽ ,നടക്കാവ്), അത്തോളി 7, ബാലുശ്ശേരി 6, ചക്കിട്ടപ്പാറ 5, ചങ്ങരോത്ത് 7, ചേളന്നൂർ 7, ചേമഞ്ചേരി 5, ചെറുവണ്ണൂർ ആവള 7, ഫറോക്ക് 35, കക്കോടി 26, കാവിലുംപാറ 25, കൊടുവളളി 5, കൂരാച്ചുണ്ട് 28, കൊയിലാണ്ടി 76, മൂടാടി 25, മേപ്പയ്യൂർ 6, നരിക്കുനി 6, പയ്യോളി 38, പേരാമ്പ്ര 9, പെരുമണ്ണ 13, പെരുവയൽ 10, രാമനാട്ടുകര 17, തിരുവമ്പാടി 9, വടകര 23.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 32, വടകര 5, അരിക്കുളം 1, ചെങ്ങോട്ടുകാവ് 1, കട്ടിപ്പാറ 1, കുരുവട്ടൂർ 1, നാദാപുരം 1, ഒളവണ്ണ 1, വളയം 1.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ
കോഴിക്കോട് കോർപ്പറേഷൻ 9, കാവിലുംപാറ 1, മൂടാടി 1, വടകര 1.