വടകര: അഴിയൂരിന് ഇന്നലെ കൊവിഡ് ആശ്വാസ ദിനം. 103 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത് 16 പേർക്ക് മാത്രമാണ്. എഫ്.എൽ.ടി.സി യിലെ 10 പേർ ഉൾപ്പെടെ 19 പേർ രോഗ മുക്തി നേടി. പതിനൊന്നാം വാർഡിൽ 4 പേർക്കും, ഒന്ന്, ഏഴ് വാർഡുകളിൽ മൂന്ന് വീതവും, പന്ത്രണ്ടാം വാർഡിൽ രണ്ടും, 2, 3, 6, 14 വാർഡുകളിൽ ഓരോ കേസുകളുമാണ് പോസിറ്റീവായത്.

മാഹി റെയിൽവേ സ്റ്റേഷനിലെ 22 വ്യാപാരികളുടെ കൊവിഡ് പരിശോധനയും നെഗറ്റീവായി. നിലവിൽ 191 രോഗികളാണ് പഞ്ചായത്തിലുള്ളത്. കൊവിഡ് രോഗികൾ ഏറ്റവും കൂടുതൽ ഉള്ള പതിനഞ്ചാം വാർഡിൽ സെക്ടറൽ മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ ഉന്നത തല യോഗം ചേർന്നു.

സെക്ടറൽ മജിസ്ട്രേറ്റ് കെ കൃഷ്ണകുമാർ, പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ, ക്ഷേമകാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധ മാളിയക്കൽ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, സുജിത്ത് പുതിയോട്ടിൽ, പി. പുരുഷോത്തമൻ,​ കൊവിഡ് ബ്രിഗേഡ് ഉനൈസ് മാളിയക്കൽ എന്നിവർ പ്രസംഗിച്ചു. 20 പേരുടെ നേതൃത്വത്തിൽ ഫീൽഡ് സ്ക്വാഡ് ഉണ്ടാക്കി പ്രവർത്തനം നടത്തും. ഇതിനായി ആർ.ആർ.ടി യോഗം ചേർ നിയന്ത്രണങ്ങൾ കടുപ്പിക്കും. ജോലിക്ക് പുറത്ത് പോകുന്നവരുടെ ലിസ്റ്റ് പഞ്ചായത്തിന് കൈമാറുകയും ഹാർബറിൽ ജോലിക്ക് പോകുന്നവരെ ടെസ്റ്റും നടത്തും. രാത്രി കാല സ്ക്വാഡ് പ്രവർത്തികൾക്ക് വാർഡിലെ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.