ബാലുശ്ശേരി: ബാലുശ്ശേരി റസ്റ്റ് ഹൗസ് റോഡിലെ സ്ക്കൈ പ്ലസ് മൊബൈൽ ഷോപ്പിന്റെ പൂട്ട് പൊട്ടിച്ച് മോഷണം നടത്തി. ഷോപ്പിലുപയോഗിക്കുന്ന മൊബൈൽ ഫോണും പണവും നഷ്ടപ്പെട്ടതായി പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ടയ്മെന്റ് സോൺ പിൻവലിച്ച ശേഷം തിങ്കളാഴ്ച കട തുറക്കാനെത്തിയപ്പോഴാണ് പൂട്ടുകൾ നഷ്ടപ്പെട്ട നിലയിൽ കണ്ടത്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. ഇ.പി. ജാസിമിന്റെതാണ് കട. ആഴ്ചകൾക്ക് മുമ്പ് തൊട്ടടുത്ത ഹൈസ്കൂൾ റോഡിലെ ത്രിവേണി സ്റ്റോറിന്റെ പൂട്ട് തകർത്ത് സ്റ്റോറി ൽ സൂക്ഷിച്ച ഒന്നര ലക്ഷത്തോളം രൂപ മോഷ്ടിച്ചിരുന്നു.