waste-
കുറ്റ്യാടി വായനാട് പാതയോരത്ത് വലിച്ചെറിയപ്പെട്ട മാലിന്യക്കൂമ്പാരം

കുറ്റ്യാടി : കുറ്റ്യാടി, വയനാട് സംസ്ഥാന പാതയോരത്തെ നാടോൽ ഭാഗത്ത് കുമ്പാരമായ മാലിന്യ വസ്തുക്കൾ പരിസരവാസികൾക്ക് ആര്യോഗ്യ ഭീഷണി ഉയർത്തുന്നു. പരിസരത്ത് മാലിന്യം നിക്ഷേപിക്കാൻ സ്ഥാപിച്ച കൂടിനകം നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. കൂടിൽ നിന്നും മാലിന്യങ്ങൾ എടുത്തു മാറ്റാത്തതിനാൽ പുറത്തേക്ക് മാലിന്യം വലിച്ചെറിയുകയാണ് ചെയ്യുന്നത്. ടൗണിലെ പല ഭാഗങ്ങളിലും ഇത് തന്നെയാണ് ് അവസ്ഥ. രാത്രിയിൽ എലികളുൾപ്പെടെയുള്ള ജീവികളും പകൽ സമയത്ത് പക്ഷികളും മാലിന്യം കൊത്തിവലിച്ച് പരിസരമാകെ വൃത്തികേടാക്കിയിട്ടുണ്ട്.